ജൈവകൃഷി ബോധവത്കരണവുമായി സീഡ് പ്രവര്‍ത്തകര്‍

Posted By : tcradmin On 6th August 2015


തൃശ്ശൂര്‍: മാതൃഭൂമി-സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആളൂര്‍ ശ്രീനാരായണ വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൈവകൃഷി രീതികളെ ക്കുറിച്ച് ബോധവത്കരണ ക്ലൂസ് നടത്തി. സ്‌കൂളിലെ സീഡ് ക്ലൂബ്ബിന്റെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിലാണ് ക്ലൂസ് നടത്തിയത്. സാമൂഹിക പ്രവര്‍ത്തക ദയാബായ് കുട്ടികളോട് ജൈവകൃഷിയെക്കുറിച്ച് സംസാരിച്ചു.
ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ അര്‍ബുദരോഗം ഒരു പരിധിവരെ ഒഴിവാക്കാമെന്ന് ദയാബായ് ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നാരകം, ലക്ഷ്മിതരു എന്നിവ നട്ടു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ ഹണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സ്മിത, സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ എന്നിവര്‍ ക്ലൂസിന് നേതൃത്വം നല്‍കി.