ദേശാടനപ്പക്ഷികള്‍ക്ക് ആതിഥ്യമരുളി ആളൂര്‍ ആര്‍.എം.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍

Posted By : tcradmin On 5th August 2015


ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ്-നന്മ വിദ്യാര്‍ത്ഥികളുടെ 'ഒരിറ്റു കുടിനീര്‍ അതിഥികള്‍ക്ക്' പ്രവര്‍ത്തനത്തിന് കല്ലേറ്റുങ്കര റെയില്‍വെ സ്റ്റേഷനില്‍ തുടക്കമായി.
റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് താത്കാലിക ആവാസ സ്ഥാനമാക്കിയ ദേശാടന പക്ഷികള്‍ക്ക് പരിസര പ്രദേശങ്ങളില്‍ ദാഹജലം ഒരുക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രകൃതിയുടെ ഭാഗമാകുന്നത്. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് കളത്തിങ്കലും അധ്യാപകരും പി.ടി.എ.ക്കും റെയില്‍വെ ജീവനക്കാരും കുട്ടികള്‍ക്ക് പ്രോത്സാഹനവുമായുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രകൃതി സംരക്ഷണവും-താത്പര്യവും ലക്ഷ്യമാക്കിയാണ് പദ്ധതി.
പ്രകൃതിയിലെ ഓരോ ജീവജലങ്ങളോടും കാരുണ്യവും സഹവര്‍ത്തിത്വവും എന്ന തത്വം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ രാജര്‍ഷി മെമ്മോറിയല്‍ ആളൂര്‍ വിദ്യാലയത്തിലെ സീഡ് അംഗങ്ങള്‍ നടത്തിവരുന്നു.