ഔഷധക്കഞ്ഞിയൊരുക്കി സീഡ് അംഗങ്ങള്‍

Posted By : tcradmin On 4th August 2015


ഇരിങ്ങാലക്കുട: കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ ഔഷധക്കഞ്ഞിയൊരുക്കി. പത്തിലത്തോരനും താളുകറികളുമായി ഒരുക്കിയ ഔഷധക്കഞ്ഞിയുടെ വിതരണം ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് വിഭവങ്ങള്‍ ഒരുക്കിയത്.
ദശപുഷ്പങ്ങളുടെ പ്രദര്‍ശനവും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, എന്‍.എന്‍. രാമന്‍, അജിത പി., ലത പി. മേനോന്‍, പി.എന്‍. സുരേഷ്, സീഡംഗങ്ങളായ ക്രിസ്റ്റോ വി.എസ്., ആരതി, അനഘ, അക്ഷയ് കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഔഷധക്കഞ്ഞിയും കറികളും വിത