മലപ്പുറം:- മണ്ണറിവ് ബോധവത്കരണവും വിത്തുവിതരണവും

Posted By : mlpadmin On 4th August 2015


 
കണ്ണമംഗലം: എടക്കാപറമ്പ് എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തിൽ മണ്ണറിവ് ബോധവത്കരണവും വിത്തുവിതരണവും നടത്തി.
വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികൾക്കും വിത്തുകൾ വിതരണംചെയ്തു. വിദ്യായലത്തിലും വിദ്യാർഥികളുടെ വീടുകളിലും അടുക്കളത്തോട്ടം ഒരുക്കാനാണ് പദ്ധതി. കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈതു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ജി. അംബിക അധ്യക്ഷതവഹിച്ചു. എ.ഡി.എ അബ്ദുൾസലാം വിത്തുകൾ വിതരണംചെയ്തു. കൃഷി ഓഫീസർ കെ. ജംഷീദ് മണ്ണറിവ് ബോധവത്കരണ ക്‌ളാസ് നടത്തി. എ.പി. ഇബ്രാഹിം, എ. ശുക്കൂർ, സീഡ് കോ ഓർഡിനേറ്റർ എം.പി. മുഹമ്മദ്, ഹരിലാൽ, അരീക്കൽ ജഹാന എന്നിവർ പ്രസംഗിച്ചു.