മലപ്പുറം:- മൈലാടി ഗവ. യു.പിയിൽ കടുവസംരക്ഷണദിനം ആചരിച്ചു

Posted By : mlpadmin On 4th August 2015


 വണ്ടൂർ: മൈലാടി ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കടുവാ സംരക്ഷണദിനമാചരിച്ചു. 

ഫോറസ്റ്റ് ഓഫീസർ ശിവദാസ് ക്‌ളാസ്സെടുത്തു. സീഡ് കൺവീനർ മനോജ് വി.വി, സ്വപ്ന തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ് സുരേഷ് ടി.എസ്. എന്നിവർ സംസാരിച്ചു. കടുവകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.