പത്തിലക്കറി കൂട്ടി കര്‍ക്കടകഭക്ഷണം

Posted By : pkdadmin On 1st August 2015


 എടത്തനാട്ടുകര: ചളവ ഗവ. യു.പി. സ്‌കൂളില്‍ ഇലക്കറിക്കുള്ള പത്തിലകളുടെ വിതരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 
പ്രധാനാധ്യാപകന്‍ അബ്ദുള്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. അതോടൊപ്പം പാചകക്കുറിപ്പും ഔഷധഗുണവും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കുട്ടികള്‍ അവരുടെ വീടുകളില്‍നിന്ന് കൊണ്ടുവന്ന ചീര, തകര, മത്തന്‍, പയര്‍, കുമ്പളം തുടങ്ങിയ വിവിധ ഇലകള്‍കൊണ്ട് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്തു.
അധ്യാപകരായ രവികുമാര്‍, ബഷീര്‍, വി.സി. ഷൗക്കത്ത്, വി. ശ്രീധരന്‍, ലക്ഷ്മി, പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.