സീഡ് പദ്ധതി ഉദ്ഘാടനം ചെയ്തു

Posted By : pkdadmin On 1st August 2015


 പട്ടാമ്പി: പട്ടാമ്പി സി.ജി.എം. ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി പട്ടാമ്പി കൃഷി ഓഫീസര്‍ ആശാനാഥ് ഉദ്ഘാടനംചെയ്തു. അന്താരാഷ്ട്ര മണ്ണ് വര്‍ഷമായതിനാല്‍ ചെളിയില്‍ കൈമുക്കി തുണിയില്‍ പതിപ്പിച്ചായിരുന്നു ഉദ്ഘാടനം.
ചടങ്ങില്‍ ജൈവകൃഷിയെപ്പറ്റിയും മണ്ണിനെക്കുറിച്ചും ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ കെ.എന്‍. രഘുനാഥ്, ടി.വി. വേലായുധന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ. സുരേഷ്, പ്രീത, നിഷ, രശ്മി, അഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.