50 അടുക്കളത്തോട്ടമൊരുക്കി വല്ലപ്പുഴ എച്ച്.എസ്.എസ്സില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Posted By : pkdadmin On 1st August 2015


 പട്ടാമ്പി: 50 അടുക്കളത്തോട്ടങ്ങളൊരുക്കി വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ വീട്ടിലും വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. 
സ്‌കൂള്‍വളപ്പില്‍ തുടങ്ങിയ അടുക്കളത്തോട്ടത്തില്‍ വഴുതന, മുളക്, പടവലം, തക്കാളി, കപ്പ തുടങ്ങിയവയുടെ കൃഷി തുടങ്ങിയിട്ടുണ്ട്. പി.ടി.എ. പ്രസിഡന്റ് കല്ലിങ്ങല്‍ ഹംസ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പി.ഇ.എ. സലാം, ശശികല, ഉഷ, ശ്രീനിവാസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ രമേശ്, ശ്രീജ, പ്രകാശ്, റഷീദ്, സീഡ് ക്ലബ്ബംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.