ചിറ്റൂര്‍: മരത്തെ അറിയുക, സ്‌നേഹിക്കുക എന്ന സന്ദേശവുമായി കരുണ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. വേപ്പ് മരത്തിന് വട്ടമിട്ടു നിന്നാണ് വൃക്ഷങ്ങളെ സംരക്ഷിക്കാനും നട്ടുവളര്‍ത്താനും പ്രതിജ്ഞയെടുത്തത്.
സ്‌കൂള്‍വളപ്പില്‍ മാവ്, പ്ലാവ്, നാരകം, പേര തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടു. ഔഷധച്ചെടികള്‍, വൃക്ഷങ്ങള്‍ എന്നിവയുടെ സവിശേഷതകളെക്കുറിച്ച് ചര്‍ച്ച നടന്നു.
മരങ്ങളുടെയും ഔഷധച്ചെടികളുടെയും പരിപാലനത്തെക്കുറിച്ചും ജൈവവളപ്രയോഗം എന്നിവയെക്കുറിച്ചും സീഡ് കോ-ഓര്‍ഡിനേറ്റര്‍ റസിയ ഷാജഹാന്‍ ക്ലാസെടുത്തു.
സ്‌കൂള്‍ മാനേജര്‍ ശ്യാമള, പ്രധാനാധ്യാപകന്‍ രജ്ജിത്, അധ്യാപിക എസ്. കനിഷ്മ, ഓയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് എസ്. അനില്‍കുമാര്‍, സജിനി ശിവകുമാര്‍, ഐശ്വര്യ, ബിനു കെ. രാജ്, സത്യസേവാസമിതി അംഗം സി. രാജീവ് എന്നിവര്‍ പങ്കെടുത്തു.