ആനക്കര: ആനക്കര സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായി നടത്തുന്ന പച്ചക്കറിക്കൃഷിക്ക് സ്കൂളില്‍ തുടക്കമായി. പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറിത്തൈകളാണ് നട്ടത്. സ്കൂളിനുചുറ്റും പാറയായതിനാല്‍ കവറുകളില്‍ മണ്ണുനിറച്ചാണ് കൃഷി. ആനക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള നിള എ വണ്‍ ആണ് തൈകള്‍ നല്‍കിയത്.