ബഹിരാകാശ വിശേഷങ്ങളുമായി 'നീല്‍ ആംസ്‌ട്രോങ്' എത്തി

Posted By : pkdadmin On 1st August 2015


 ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ക്ലാസ്മുറിയില്‍ അധ്യാപകനുപുറമെ ഒരതിഥിയെത്തി. ബഹിരാകാശത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് കുട്ടികളെ പുതിയ അറിവുകളിലേക്കാണ് അതിഥിയായ 'നീല്‍ ആംസ്‌ട്രോങ്' നയിച്ചത്. ചാന്ദ്രദിനത്തില്‍ ഹരിതം സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു ബഹിരാകാശ സഞ്ചാരിയുടെ പുനരാവിഷ്‌കാരം. 
ബഹിരാകാശ ശാസ്ത്രജ്ഞരുടെ ചിത്രങ്ങളടങ്ങിയ പ്രദര്‍ശനം, ക്വിസ്മത്സരം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കല്‍ എന്നിവയുമുണ്ടായി. പ്രകാശവര്‍ഷത്തോടനുബന്ധിച്ച് ഒരുമാസം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ നിരീക്ഷിക്കുന്ന പരിപാടിക്കും തുടക്കമായി. പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ശ്രീകുമാരി, ടി. പ്രകാശ്, യു.ആര്‍. ജയന്തി, കെ. പ്രീത, കെ. സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.