മണ്ണേങ്ങോട്: എ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍മുറ്റത്ത് ഔഷധത്തോട്ടം നിര്‍മിച്ചു. പ്രധാനാധ്യാപകന്‍ എം. കൃഷ്ണദാസന്‍ അശോകവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതിനുപുറമെ മരോട്ടി, ചിറ്റമൃത്, കൂവളം, ബ്രഹ്മി തുടങ്ങി അമ്പതിലധികം സസ്യങ്ങള്‍ ഔഷധത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ അവരുടെ വീട്ടുപരിസരത്തുനിന്ന് ഔഷധത്തൈകള്‍ സമാഹരിച്ച് കൊണ്ടുവരികയും അവയുടെ ഉപയോഗം രേഖപ്പെടുത്തിയ പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി. രവീന്ദ്രന്‍, എം. പരമേശ്വരന്‍, പി. ശോഭന എന്നിവര്‍ സംസാരിച്ചു.