നെടിയവിള അംബികോദയം എച്ച്.എസ്.എസില്‍ സീഡ് ലവ് പ്ലാസ്റ്റിക്കിന് തുടക്കം

Posted By : klmadmin On 31st July 2015


 

 
 
നെടിയവിള വി.ജി.എസ്.എസ്. അംബികോദയം എച്ച്.എസ്.എസില്‍ ലവ് പ്ലാസ്റ്റിക്ക് പദ്ധതി വെണ്‍മണി ഗ്രാമസേവാസമതി സെക്രട്ടറി നന്ദകുമാര്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
കുന്നത്തൂര്‍: നെടിയവിള വി.ജി.എസ്.എസ്. അംബികോദയം എച്ച്.എസ്.എസില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലവ് പ്ലാസ്റ്റിക്ക് പദ്ധതിക്ക് തുടക്കം. പി.ടി.എ. പ്രസിഡന്റ് ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ വെണ്‍മണി ഗ്രാമസേവാസമിതി സെക്രട്ടറി നന്ദകുമാര്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രഥമാധ്യാപിക കെ.ജയ, പ്രിന്‍സിപ്പല്‍ വിശ്വനാഥന്‍ പിള്ള, രാജേശ്വരിയമ്മ, മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷഫീക്ക്, മാതൃഭൂമി പ്രതിനിധി ഇ.കെ.പ്രകാശ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.