ഇരിട്ടി: കീഴൂര്‍ വാഴുന്നവേഴ്സ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ. പ്രവര്‍ത്തകരും കീഴൂര്‍ ടൗണിലേക്ക് മൗനജാഥ നടത്തി. കലാമിന്റെ ഓര്‍മയ്ക്കായി സ്കൂള്‍വളപ്പില്‍ പൊന്ചെമ്പകത്തൈ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന് നട്ടു. പി.ടി.എ. പ്രസിഡന്റ് എം.വിജയന് നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു.
പ്രഥമാധ്യാപകന് ഇ.ലക്ഷ്മണന്, പി.കെ.ഫാറൂഖ്, സുരേഷ്സാബു, സി.കെ.ലളിത, കെ.വി.മീര, കെ.റനിത, പി.വി.ശ്രീലത, ഉണ്ണിക്കൃഷ്ണന് നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, സീഡ് കണ്‍വീനര്‍ പി.വിഷ്ണു, വി.കെ.ഹൃദയ, ഋതികാശ്രീേലഷ്, പി.കെ.വിനീത്, കെ.പി.ഷഹാന, അംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.