കൊടുങ്ങല്ലൂര്‍: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് പരിപാടികള്‍ക്ക് തുടക്കമായി. കുട്ടികള്‍ ശേഖരിച്ച കുറുന്തോട്ടി, മുക്കുറ്റി, പൂവാംകുരുന്നില, ചെറൂള തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. സീഡിന്റെ നേതൃത്വത്തില്‍ നാല് വര്‍ഷം മുമ്പ് നട്ട പേരയില്‍ നിന്നുണ്ടായ ആദ്യ പേരക്കയുടെ പ്രദര്‍ശനവും ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും നടത്തി. സീനിയര്‍ അസിസ്റ്റന്റ് ടി.എന്‍. ഭരതന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് പി. രഘുനന്ദനന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഇ.കെ. സോമന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ജെ. ഷീല, നൈസി ഡിക്കോസ്റ്റ, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ.ഡി. അനന്യ എന്നിവര്‍ പ്രസംഗിച്ചു.