പാണ്ടനാട്: സ്വാമി വിവേകാനന്ദ ഹൈസ്കൂളില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്കൂളിലെ 1100 കുട്ടികള്‍ക്കും വിവിധയിനം വിത്തുകളും വിതരണം ചെയ്തു. കുട്ടികള്‍ക്ക് വീട്ടില്‍ ഈ വിത്തുകള്‍ നട്ടുവളര്‍ത്താം.
വെണ്ട, ചീര, പാവല്‍, പയര്‍, പടവലം എന്നിവയുടെ വിത്തിനങ്ങളാണ് കൃഷിഭവന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് ക്ലബ് വിതരണം ചെയ്തത്.
വിത്ത് വിതരണം ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് വത്സലാമോഹനും ജൈവപച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണപിള്ള, കൃഷി ഓഫീസര്‍ ബിന്ദു, സ്കൂള്‍ മാനേജര്‍ വി.എസ്. ഉണ്ണിക്കൃഷ്ണപിള്ള, ജി.കൃഷ്ണകുമാര്‍, കെ. സുരേഷ്, ടി.കെ. ശശി, ഡി. സജീവ്കുമാര്‍, ശിവദാസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.