പഴയങ്ങാടി: അന്യമാകുന്ന നാട്ടുരുചി തിരിച്ചുപിടിക്കാന്‍ വെങ്ങരയിലെ സീഡ് വിദ്യാര്‍ഥികളുടെ പുതിയ പദ്ധതി. ഗ്രാമത്തിലെ വീടുകളില്‍ നാടന്‍ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി വെങ്ങര പ്രിയദര്‍ശിനി യു.പി.സ്കൂള്‍ സീഡ് ക്ലബ്, റെയ്ച്ചല്‍ കാഴ്സണ് ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് പ്ലാവ്, നാടന്‍മാവ് തൈകള്‍ വിതരണംചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഗോവിന്ദന് നമ്പീശന് വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രഥമാധ്യാപിക കെ.വി.ഗീതാമണി അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മി പദ്ധതി വിശദീകരിച്ചു.