കുന്നതുപാള്ളയ്തെ മല്ലിന്യമുക്തമാകാൻ സീഡ് കൂട്ടം

Posted By : pkdadmin On 22nd July 2015


 ചിറ്റൂര്‍: കുന്നത്തുപാളയമെന്ന ഗ്രാമത്തില്‍നിന്ന് മാലിന്യം തുടച്ചുനീക്കാനുള്ള യജ്ഞത്തിലാണ് പാഠശാലാ സംസ്‌കൃത െഹെസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. ഇതിനായി ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകളിലേക്ക് സന്ദേശങ്ങളും ബോധവത്കരണ പരിപാടികളുമായി ഇവര്‍ നേരിട്ടെത്തുകയാണ്. സീഡിന്റെ ലവ് പ്ലൂസ്റ്റിക് പദ്ധതിയിലൂടെ വീടുകളില്‍നിന്നുള്ള പ്ലൂസ്റ്റിക് ശേഖരണം കുട്ടികള്‍ നേരിട്ടുനടത്തുകയാണിവിടെ. വീടുകളില്‍ നിന്ന് മാലിന്യമുക്തമാക്കിയ പ്ലൂസ്റ്റിക്കുകള്‍ നേരിട്ട് സംഭരിച്ച് ചിറ്റൂര്‍-തത്തമംഗലം നഗരസഭയ്ക്ക്‌ െകെമാറും.
ഉറവിടമാലിന്യ സംസ്‌കരണം പ്രധാനലക്ഷ്യമാക്കി മാലിന്യ നിര്‍മാര്‍ജനത്തിനായി െപെപ്പ് കമ്പോസ്റ്റുകള്‍ വീടുകളില്‍ത്തന്നെ സ്ഥാപിക്കുകയാണ് അടുത്ത സംരംഭം.
പദ്ധതി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.എ. ഷീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ അധ്യക്ഷനായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. സുരേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക ടി. രമ, നഗരസഭാ കൗണ്‍സിലര്‍മാരായ ബാബുദാസ്, കിഷോര്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി മനുചന്ദ്രന്‍, മാതൃഭൂമി പ്രതിനിധി വി. ൈവശാഖ്, ദേവിക എന്നിവര്‍ സംസാരിച്ചു.