ഇരിട്ടി:മഴയെയും പുഴയെയും പ്രകൃതിയെയും മനസ്സിലാക്കാന്‍ കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു.
മഴനനഞ്ഞ് മഴപ്പാട്ടുകള്‍ പാടി വിത്തുകളെറിഞ്ഞുകൊണ്ടായിരുന്നു ഇരിട്ടി പുഴയിലേക്കുള്ള യാത്ര. നിറഞ്ഞ പുഴയില്‍ മനസ്സുകൊണ്ട് ആവോളം മുങ്ങിത്തിരിച്ചെത്തുമ്പോള്‍ ചമ്മന്തിയും അച്ചാറും കൂട്ടി പ്ലാവിലക്കുമ്പിള്‍കൊണ്ടൊരു കഞ്ഞികുടി. പഴയ കാലത്തിന്റെ ഓര്‍മയില്‍ രക്ഷിതാക്കളും അധ്യാപകരും എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഇതെല്ലാം പുതുമയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായി മഴ ക്വിസ് മത്സരവും നടത്തി.
പി.ടി.എ. പ്രസിഡന്റ് വി.പി.പ്രേമരാജ് ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. എം.വിജയന്‍ നമ്പ്യാര്‍, കെ.വി.മീര, എസ്.ബാബു എന്നിവര്‍ സംസാരിച്ചു. കെ.രാജലക്ഷ്മി, സി.കെ.ലളിത, കെ.റനിത, വി.ടി.കാഞ്ചന, വി.വി.ശ്രീലത, നിഷ്മ, മിനി, അമ്മിണി, സുധ, രേഷ്മ എം., ഓമന രൂപേഷ്, എം.വി.ഗീത, കെ.അര്‍ച്ചന, എ.കെ.സുനില എന്നിവര്‍ നേതൃത്വംനല്കി.
പ്രഥമാധ്യാപിക വി.ടി.വത്സല സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് സാബു നന്ദിയും പറഞ്ഞു.