മലപ്പുറം:- തേഞ്ഞിപ്പലം എ.യു.പി. സ്‌കൂളില്‍ 'ജൈവോത്സവം' തുടങ്ങി

Posted By : mlpadmin On 21st July 2015


തേഞ്ഞിപ്പലം: തേഞ്ഞിപ്പലം എ.യു.പി. സ്‌കൂളില്‍ ഈവര്‍ഷത്തെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ജൈവോത്സവം' തുടങ്ങി. 
സ്‌കൂള്‍പരിസരത്തെ കടക്കാട്ടുപാറ റോഡരികില്‍ തണല്‍മരത്തൈകള്‍ നട്ടായിരുന്നു ഉദ്ഘാടനം. 
തേഞ്ഞിപ്പലം പഞ്ചായത്ത് മുന്‍അംഗം ലക്ഷ്മീദേവിയമ്മ ഉദ്ഘാടനംചെയ്തു. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബംഗങ്ങളും പ്രകൃതിസേനയും ചേര്‍ന്നാണ് പരിപാടി നടത്തിയത്. 
ജൈവകൃഷി, കാര്‍ഷികപരിസ്ഥിതി സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം തുടര്‍ പരിപാടികളായി നടത്തും.