ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം

Posted By : knradmin On 17th July 2015


 

 
തളിപ്പറമ്പ്: പരിയാരം കെ.കെ.എന്‍.പി.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭാസ്‌കരന് വെള്ളൂര്‍ നിര്‍വഹിച്ചു. സീഡ് ക്ലബ് അംഗങ്ങള്‍ ശേഖരിച്ച ഔഷധസസ്യങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കിക്കൊണ്ട് 'ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. നെല്‍ക്കൃഷി, പാതയോരവനവത്കരണം എന്നിവയ്ക്ക് പുറമെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഒഷധ സസ്യത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തും. പ്രിന്‍സിപ്പല്‍ പി.സത്യന്‍, പ്രഥമാധ്യാപകന് രവീന്ദ്രന്‍ കാവിലെവളപ്പില്‍, പി.ടി.രതി, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ജെ.മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍മാരായി പി.എ.അഥീന, എ.ലക്ഷ്മി എന്നിവരെ തിരഞ്ഞെടുത്തു.