മാലൂര്‍: മാലൂര്‍ യു.പി. സ്‌കൂളില്‍ സീഡ് ക്ലബ് നടപ്പാക്കുന്ന 'ക്ലാസില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതിക്ക് പിന്തുണയായി രക്ഷിതാക്കളും. വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിന് പ്രയോജനപ്പെടുത്തുക എന്ന ആശയവുമായി സീഡ് അംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ അവരെ സഹായിക്കാനാണ് രക്ഷിതാക്കള്‍ രംഗത്തുവന്നത്. വഴുതിന, മുളക്, തക്കാളി എന്നിവ നട്ടുവളര്‍ത്തുന്നതാണ് പദ്ധതി. മികച്ച രീതിയില്‍ ചെടികളെ പരിപാലിക്കുന്ന ക്ലാസിന് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടി പി.ടി.എ. പ്രസിഡന്റ് കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ടി.വി.മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.സാജിത, ഗീത പി., പി.ജലജ, ജിത.എം.പി. സീഡ് കണ്‍വീനര്‍ സജീവ്കുമാര്‍ കെ. എന്നിവര്‍ സംസാരിച്ചു.