ഷൊറണൂര്‍: എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന ജൈവപച്ചക്കറിത്തോട്ടത്തിന്റെയും ബട്ടര്‍ഫ്‌ളൈ പാര്‍ക്കിന്റെയും ഉദ്ഘാടനം തൈകള്‍ നട്ട് ഷൊറണൂര്‍ കൃഷി ഓഫീസര്‍ ഗോവിന്ദ് രാജ് നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും പച്ചക്കറിവിത്ത് നല്‍കുമെന്നും മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത് സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് ഷൊറണൂര്‍ കൃഷി ഓഫീസിന്റെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
90 സെന്റ് സ്ഥലത്താണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി ആരംഭിക്കുന്നത്. ഇതോടൊപ്പം പൂമ്പാറ്റകളുടെ സംരക്ഷണത്തിനായി ബട്ടര്‍ഫ്‌ളൈ പാര്‍ക്കും ഔഷധസസ്യത്തോട്ടവും നിര്‍മിക്കുന്നുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ദശപുഷ്പപ്രദര്‍ശനം നടന്നു. പി.ടി.എ. പ്രസിഡന്റ് എം.ബി. രതീഷ് കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എ. കനകലത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിനോദ്, സ്റ്റാഫ് സെക്രട്ടറി പ്രീത ആര്‍. മേനോന്‍, ക്ലബ്ബ് സെക്രട്ടറി ആദം അജ്മല്‍ എം.എ. എന്നിവര്‍ സംസാരിച്ചു.