പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം മുതുകുളം: പ്ലാസ്റ്റിക് ബാഗ് സൃഷ്ടിക്കുന്ന വിപത്തിനെനിരെ പേപ്പര്‍ ബാഗ് നിര്‍മ്മിച്ച് നല്‍കി ആറാട്ടുപുഴ തറയില്‍ക്കടവ് എസ്.കെ.ഡി.യു.പി. സ്‌കൂള്‍ സീഡ് ക്ലബ് 'സൗഹൃദ'. സ്വന്തമായി നിര്‍മ്മിക്കുന്ന ബാഗുകള്‍ പ്രദേശത്തെ കടകളില്‍ സൗജന്യമായി നല്‍കിയാണ് 'സൗഹൃദ'യുടെ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്കരണം. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങള്‍ കടയുടമകളോട് വിശദീകരിച്ച് ആഴ്ചയിലൊരിക്കല്‍ കടകളില്‍ പേപ്പര്‍ ബാഗ് എത്തിക്കാനാണ് പരിപാടി. തീരമൈത്രി സഹകരണ സ്റ്റോറിന് ബാഗ് നല്‍കി പ്രഥമാധ്യാപിക സി. സഹജ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഴിവുസമയങ്ങളിലാണ് കുട്ടികള്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നത്. അധ്യാപകരാണ് മാര്‍ഗനിര്‍ദേശം നല്കുന്നത്. പരിസ്ഥിതിആരോഗ്യസാമൂഹ്യശാസ്ത്ര ക്ലബ്ബുകളും ബോധവത്കരണത്തിന് സീഡ് അംഗങ്ങളോടൊപ്പമുണ്ട്. വീടുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ശേഖരണവും നടത്തുന്നു. നാട്ടുകാരുടെ സഹകരണവും ഇതിനുണ്ട്. ഉപയോഗമുള്ളവ ആവശ്യക്കാര്‍ക്ക് നല്കിയശേഷം ബാക്കി പ്ലാസ്റ്റിക്കുകള്‍ പുനഃസംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍. ജിത്ത് അധ്യാപകരായ സി.കെ. ദിലീപന്‍, പി. ബിനു എന്നിവരാണ് നേതൃത്വം നല്കുന്നത്. തറയില്‍ക്കടവ് എസ്.കെ.ഡി.യു.പി. സ്‌കൂള്‍ സീഡ് ക്ലബ് 'സൗഹൃദ'യുടെ പേപ്പര്‍ ബാഗ് പദ്ധതി പ്രഥമാധ്യാപിക സി. സഹജ ഉദ്ഘാടനം ചെയ്യുന്നു