ഹരിപ്പാട്: മാംഗോസ്റ്റിന് തൈ നട്ടും ചിത്രം വരച്ചും കഥ പറഞ്ഞും കുട്ടികള്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. ബഷീറിന്റെ കഥകള്‍ക്ക് തണലായിരുന്ന മാംഗോസ്റ്റിന് തൈ ഒന്നാം ക്ലാസിലെ ഇരട്ടകളായ നിഖിലയും നിഖിതയും ചേര്‍ന്നാണ് നട്ടത്. പാത്തുമ്മയുടെ ആടും മതിലുകളും ബാല്യകാല സഖിയുമെല്ലാം കുട്ടികള്‍ വായിച്ചു. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് സ്മരണ പുതുക്കിയത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ ആര്. രാജീവ്, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പ്രിയ, വിജി, ജയശ്രീ അമ്മാള്‍, ജയലക്ഷ്മി അമ്മാള്‍, ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ കുട്ടികള്‍ മാംഗോസ്റ്റിന് തൈ നടുന്നു