കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം ഉദ്ഘാടനം ചെയ്യുന്നു
ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്തെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നീക്കം ചെയ്യുന്നു
കരുനാഗപ്പള്ളി: പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് നാടിനെ വിമുക്തമാക്കാന്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലവ് പ്ലാസ്റ്റിക്കിന്റെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി കൊല്ലം റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ് കുമാര്‍ ലവ് പ്ലാസ്റ്റിക് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കൗണ്‍സിലര്‍ സുഷലത സതീശന്‍, പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ആര്‍.ലീലാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍മാരായ രജിത് കുമാര്‍, എസ്.സജി, സീഡ് കോഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി സ്‌കൂളിന് മുന്നിലുള്ള മാലിന്യക്കൂമ്പാരം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നീക്കംചെയ്തശേഷം വൃക്ഷത്തൈകള്‍ നട്ടു. ഇവിടം ഉള്‍പ്പെടെ നഗരത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ അത് തടയുന്നതിനായി ക്യാമറാ നിരീക്ഷണത്തിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കാം എന്നതിനെക്കുറിച്ചും അമൃത സര്‍വകലാശാലയിലെ മൂന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ആതിര, ജിബിമോള്‍ കെ.ജി., ഐ.ശ്രീവിദ്യ, ദീപിക ബയ്യ, മുന്ന എസ്.രമണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.