ചാരുംമൂട്: ലോക പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പില്‍നിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിച്ചു. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ശേഖരിക്കും. ഇവ സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ പുനഃസംസ്‌കരണത്തിന് നല്‍കും. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും നിവേദനം അയച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, ഡെപ്യൂട്ടി എച്ച്.എം. എ.എന്‍.ശിവപ്രസാദ്, സീഡ് കോഓര്‍ഡിനേറ്റര്‍ ശാന്തി തോമസ്, സജി കെ.വര്‍ഗീസ്, റാഫി രാമനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.