വിഷഭക്ഷണത്തിനെതിരെ കറിവേപ്പിന് തോട്ടം പദ്ധതിയുമായി പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്.എസ്സിലെ കുട്ടികള്

Posted By : Seed SPOC, Alappuzha On 14th July 2015


പാണ്ടനാട് : വീടുകളില് വിഷമില്ലാത്ത പച്ചക്കറി പദ്ധതി പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്.എസ്സിലെ കുട്ടികള് കറിവേപ്പിലയില്‌നിന്ന് തുടങ്ങുന്നു.
 പദ്ധതിയുടെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകളില് കറിവേപ്പിന് തൈ നട്ടുപിടിപ്പിക്കാനൊരുങ്ങുകയാണ് ഇവര്. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ പ്രവര്ത്തകരാണ് പദ്ധതിക്ക് ചുക്കാന്പിടിക്കുന്നത്. 
ആദ്യഘട്ടമെന്ന നിലയില് സ്‌കൂളില് സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് കറിവേപ്പിന് തോട്ടം ഒരുക്കും. 
തുടര്ന്ന് തൈകള് കുട്ടികള് വഴി വീടുകളില് എത്തിക്കും. ഇവ ശരിയായി പരിപാലിക്കുന്നുണ്ടോയെന്ന് അറിയാന് കുട്ടികളുടെ നിരീക്ഷണസംഘവും ഉണ്ടാകും. തുടര്ന്നുള്ള ഘട്ടങ്ങളില് പച്ചക്കറിവിത്തുകളും സീഡ് പ്രവര്ത്തകര് വിതരണം ചെയ്യും. 
സ്‌കൂളിലെ കറിവേപ്പിന് തോട്ടം പദ്ധതിയുടെ ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രന് സീഡ് ഭാരവാഹി ലക്ഷ്മിപ്രിയക്ക് കറിവേപ്പിന് തൈ നല്കി നിര്വഹിച്ചു. 
പ്രിന്‌സിപ്പല് എം.സി. അംബികാകുമാരി ചടങ്ങില് അധ്യക്ഷയായിരുന്നു. വിദ്യാലയങ്ങളില് ജങ്ഫുഡിനെതിരെയുള്ള നിരോധന ഉത്തരവിനു പിന്നില് പ്രവര്ത്തിച്ച മാന്നാര് ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ് കോഓര്ഡിനേറ്റര്  ബി. ശ്രീലതയെ ചടങ്ങില് ആദരിച്ചു. 
സ്‌കൂള് മാനേജര് വി.എസ്. ഉണ്ണിക്കൃഷ്ണപിള്ള, പി.എസ്. മോഹന് കുമാര്, മണിക്കുട്ടന്, പി.എസ്. ഗോപിനാഥ പിള്ള, ജി. കൃഷ്ണകുമാര്, ടി.കെ. ചന്ദ്രചൂഡന് നായര്, കെ. സുരേഷ്, എസ്. വിജയലക്ഷ്മി, പി. ജയശ്രീ, ഡി. സജീവ് കുമാര്, ആര്. രാഹുല്, ടി.കെ. ശശി തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
സീഡ് കോഓര്ഡിനേറ്റര് ആര്. രാജേഷ്  ഭാരവാഹികളായ ആദിത്യന് വി. കുമാര്, ഗായത്രി നന്ദന്, റിയ എലിസബത്ത് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.