അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണമെന്ന് സീഡ് വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 14th July 2015


 മാന്നാര്‍: കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിനു മുമ്പില്‍ പാതവക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റാത്തതില്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്‌കൂളിന്റെ പ്രവേശനകവാടത്തിന് മുമ്പിലാണ് ഉണങ്ങിയ മരം നില്‍ക്കുന്നത്. നിരവധി കുട്ടികളാണ് മരത്തിന്റെ ചുവട്ടിലൂടെ സ്‌കൂളിലേക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ച ഈ മരത്തിന്റെശാഖ ഒടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. രാത്രിയായതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ഈമരം മുറിച്ചുമാറ്റണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടമ്പേരൂര്‍ പാലത്തിന് കിഴക്കും ഉപാസന ഗ്രന്ഥശാലയ്ക്ക് സമീപവും അപകടാവസ്ഥയില്‍ മരങ്ങള്‍ നില്‍ക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ഈമരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്യു.ഡി. അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് ഹെഡ്മിസ്ട്രസ് ജി. വിജയമ്മ, സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. ഗോപാലകൃഷ്ണനാചാരി എന്നിവര്‍ അറിയിച്ചു.