കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ പഴവര്‍ഗമേള

Posted By : idkadmin On 11th July 2015


 കാന്തിപ്പാറ: നാടന്‍ പഴവര്‍ഗങ്ങളുടെ ഗുണവും മേന്മയും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും പഴവര്‍ഗകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ പഴവര്‍ഗപ്രദര്‍ശനമേള നടന്നു. വീടുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന പഴങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. മാമ്പഴം, വിവിധ ഇനം വാഴപ്പഴങ്ങള്‍, പപ്പായ, റംബൂട്ടന്‍ തുടങ്ങിയ വിവിധ ഇനം പഴങ്ങള്‍ നൂറു കിലോയിലധികം പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് നിരവത്ത് ഫ്രൂട്ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കരോളിന്‍ ജോസ്, ലിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.