മാലൂര്‍: തോലമ്പ്ര യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണക്കൂടാരം ഒരുക്കി. മണ്ണും മരവും തോടും പുഴയും സംരക്ഷിക്കുമെന്ന് സീഡ് കണ്‍വീനര്‍ ഗിരിജ ചൊല്ലിക്കൊടുത്ത പ്രകൃതിസംരക്ഷണ സന്ദേശം കൂടാരത്തിനുള്ളില്‍ ചേര്‍ന്നുനിന്നുകൊണ്ട് കുട്ടികള്‍ ഏറ്റുപറഞ്ഞു. സുരേഷ് ഈരായി വനസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും വൃക്ഷത്തൈകള്‍ െവച്ചുപിടിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ കെ.ദിലീപ്കുമാര്‍, ഒ.ഗോപി, കെ.ബേബി, ശൈലജ എന്നിവര്‍ സംസാരിച്ചു.