മണ്ണിന്റെ പ്രാധാന്യം തൊട്ടറിഞ്ഞ് കുട്ടികള്‍

Posted By : knradmin On 11th July 2015


 

 
കണ്ണൂര്‍: ജെം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ നേച്ചര്‍ ക്ലബ്ബും മാതൃഭൂമി സീഡ് ക്‌ളബ്ബും സംയുക്തമായി സ്‌കൂളിന്റെ മട്ടുപ്പാവില്‍ പച്ചക്കറിക്കൃഷി തുടങ്ങി. 
സജ്‌ന എസ്.മേനോന്‍, പ്രിന്‍സിപ്പല്‍ പ്രഭാവതി നമ്പ്യാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.എം.ബിന്ദു എന്നിവരുടെയും നേച്ചര്‍ ക്ലബ്ബ് അംഗങ്ങളുടേയും സാന്നിധ്യത്തില്‍ സീഡ് എക്‌സിക്യൂട്ടീവ്  ആന്‍ മരിയ ഉദ്ഘാടനംചെയ്തു. മണ്ണിന്റെ മഹത്വം കുട്ടികളെ ബോധവാന്മാരാക്കുന്നതിന് പ്രശസ്ത മണ്‍പാത്ര നിര്‍മാതാവായ മാക്കൂട്ടന്‍ ബാലന്‍ മൊട്ടമ്മല്‍ കുട്ടികള്‍ക്ക് മണ്‍പാത്രനിര്‍മ്മാണ പരിശീലനംനല്കി.