രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂളില്‍ കൊയ്ത്തുത്സവം

Posted By : idkadmin On 10th July 2015


 രാജകുമാരി: നെല്‍കൃഷി മറയുന്ന മലനാട്ടില്‍ പുതിയ തലമുറയ്ക്ക് നെല്‍കൃഷി പരിചയപ്പെടുത്താന്‍ സ്‌കൂള്‍ അങ്കണത്തില്‍ നെല്‍വയലൊരുക്കി നടത്തിയ കൃഷിയുടെ വിളവെടുപ്പ് രാജകുമാരി ഹോളിക്യൂന്‍സ് യു.പി.സ്‌കൂളില്‍ നടന്നു. പാഠപുസ്തകപഠനത്തോടൊപ്പം പ്രകൃതിപാഠവും കൃഷിപാഠവും പരിശീലിക്കുന്ന ഇവിടത്തെ വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷികപ്രവര്‍ത്തനങ്ങളുട ഭാഗമായാണ് നെല്‍കൃഷി നടത്തിയത്. വിദ്യാര്‍ഥികള്‍ ആവേശത്തോടെ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി. നെടുങ്കണ്ടം അസി. കൃഷി ഡയറക്ടര്‍ പ്രിന്‍സ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാന്‍ മേലേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാജകുമാരി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സനു വര്‍ഗീസ് പച്ചക്കറിവിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ലിജി വര്‍ഗീസ്, സീഡ് ക്ലബ്‌ േകാ-ഓര്‍ഡിനേറ്റര്‍ എം.പി.ജോയി, ഫാ. ജോസഫ് പാലക്കുടിയില്‍, പി.ടി.എ. പ്രസിഡന്റ് ബിജു പെരിയപ്പിള്ളില്‍, സോയ സജി എന്നിവര്‍ പ്രസംഗിച്ചു.