പച്ചക്കറിവിത്ത് വിതരണം ചെയ്തു

Posted By : tcradmin On 6th August 2013


മുല്ലശ്ശേരി: മാതൃഭൂമി സീഡില്‍ അംഗമായ മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി പ്രോത്സാഹനത്തിനും പരിശീലനത്തിനുമായി വിപുലമായ പദ്ധതി.

പഞ്ചായത്ത് പ്രസിഡന്റ് ഗീത ഭരതന്‍ വിത്ത് വിതരണോദ്ഘാടനം നടത്തി. പി.ടി.എ. പ്രസിഡന്റ് കെ.പി. ആലി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍, കെ.കെ. സുരേഷ് ബാബു, അസി. ഡയറക്ടര്‍ ടി.എ. എമിലി, ജാന്‍സി, ജെസി, അനീഷ് ലോറന്‍സ്, കൃഷി ഓഫീസര്‍ സ്മിത എന്നിവര്‍ പ്രസംഗിച്ച.