വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കാനായി മാതൃഭൂമി നടപ്പിലാക്കിയ 'സീഡ്' പദ്ധതി നിയമസഭയില്‍ ചര്‍ച്ചയായി. സീഡ് പദ്ധതി വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയ പ്രകൃതിസ്‌നേഹത്തെക്കുറിച്ച് ചോദ്യോത്തരവേളയില്‍ വി.ഡി. സതീശന്‍ എം.എല്‍. എ.യാണ് ചൂണ്ടിക്കാട്ടിയത്.
സ്‌കൂളുകള്‍ വഴി നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. സര്‍ക്കാര്‍ പരിസ്ഥിതി ദിനത്തില്‍ നടുന്ന മരങ്ങളില്‍ പലതും പട്ടുപോകുകയാണ്. ഇത് കൃത്യമായി പരിപാലിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ 6000 സ്‌കൂളുകള്‍ വഴി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സീഡ് പദ്ധതി വന്‍ വിജയമാണെന്ന് സതീശന്‍ പറഞ്ഞു.
മാതൃഭൂമിയുടെ സീഡ് പദ്ധതി വന്‍ വിജയമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ ദൗത്യത്തില്‍ സര്‍ക്കാരും പങ്കാളിയാണ്. സാമൂഹ്യ വനവത്ക്കരണ പദ്ധതികള്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.