ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ അക്ഷരശില്പം തീര്‍ത്തു

Posted By : knradmin On 4th July 2015


 

 
പയ്യന്നൂര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ അക്ഷരശില്പം തീര്‍ത്തു. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 'നോ ഡ്രഗ്‌സ്' എന്ന് കുട്ടികള്‍ നിരയായി നിന്ന് ഇംഗ്ലീഷില് അക്ഷരശില്പം തീര്‍ത്തത്. മദ്യം, മയക്കുമരുന്ന്, പാന്‍മസാല തുടങ്ങിയവ ഏറ്റവും വലിയ സാമൂഹിക വിപത്താണെന്നും ലഹരിവിരുദ്ധ സമൂഹത്തിനായി പ്രയത്‌നിക്കുമെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു. 
പ്രഥമാധ്യാപകന്‍ വി.കെ.സുരേശന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. 
കെ.ജയപാലന്‍, ഇ.വി.പ്രമോദ്, പി.പി.പദ്മനാഭന്‍, കെ.വി.രാജന്‍, കെ.സുരേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ഇ.കരുണാകരന്‍ സ്വാഗതവും എന്‍.വി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.