മട്ടന്നൂര്‍: കയനി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 'വീട്ടിലൊരു കറിവേപ്പിന്‍തൈ, വിഷമില്ലാത്ത അടുക്കള' പദ്ധതിക്ക് തുടക്കമായി. കീടനാശിനി തളിച്ച കറിവേപ്പിലയെ അകറ്റാന്‍ എല്ലാവീടുകളിലും കറിവേപ്പിന്‍തൈ നട്ടുപിടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
നഗരസഭാ കൗണ്‍സിലര്‍ കെ.സുബൈദ സ്കൂളില്‍ ഈ വര്‍ഷം പ്രവേശനംനേടിയ നാഫിഹ് അബ്ദുള്‍മജീദിന് തൈ നല്കി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.സി.ഉഷ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.ഉഷ, സി.വിജേഷ്, പവനന് തോലമ്പ്ര എന്നിവര്‍ നേതൃത്വം നല്കി.