പുത്തന്‍ചറ: ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലോക പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. സ്‌കൂളിലെ പ്ലാസ്റ്റിക് ബാഗുകള്‍ നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശകുന്തള വേണു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബീന രാജേന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. സീഡ് റിസോഴ്‌സ് അധ്യാപിക ശ്രീദേവി പദ്ധതി വിശദീകരിച്ചു. ആനി മസ്‌ക്രീന്‍, പി.ടി.എ. പ്രസിഡന്റ്എ.പി. ഉണ്ണികൃഷ്ണന്‍, ജോഫി ബിജു, പ്രധാനാധ്യാപകന്‍ ടി.എ. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.