ചാവക്കാട് : പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായി സ്‌കൂളില്‍ ബോധവത്കരണ പരിപാടികള്‍ നടന്നു. സ്‌കൂളിലും പുറത്തും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ബോധവത്ക്കരണഫലകം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അബ്ദുള്‍കലാം സ്ഥാപിച്ചു. പരിസ്ഥിതി ക്ലബ്ബും സീഡ് ക്ലബ്ബും സംഘടിപ്പിച്ച പരിപാടിയില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ഒ.കെ. സതി ചൊല്ലിക്കൊടുത്തു. മാതൃഭൂമി സീഡ് നല്‍കിയ മാലിന്യ ശേഖരണ സഞ്ചികള്‍ ഉപയോഗിച്ച് കുട്ടികള്‍ മാലിന്യം ശേഖരിച്ചു.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഐഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം എം.ടി. കുര്യാക്കോസ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, ജോ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് എന്നിവര്‍ ക്ലാസ്സെടുത്തു.
ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്രധാന അധ്യാപകന്‍ ടി.ഇ. ജെയിംസ് ഉദ്ഘാടനം ചെയ്തു.