വടക്കാഞ്ചേരി: മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കരിമ്പനി ബോധവത്കരണ ക്ലാസ് നടത്തി. ജില്ലയില്‍ കരിമ്പനി സ്ഥിരീകരിച്ച എടപ്പാറ കോളനി മുള്ളൂര്‍ക്കരയിലാണ്. മുള്ളൂര്‍ക്കര ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.കെ. സാജു കരിമ്പനിയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ച് നല്കി.പ്രധാന അദ്ധ്യാപകന് വി. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷീല വേണുഗോപാല്‍, ഹെല്‍ത്ത് ക്ലബ് സെക്രട്ടറി കെ. രാജേശ്വരി എന്നിവര്‍ പ്രസംഗിച്ചു.