ആരോഗ്യസന്ദേശം ഉയര്‍ത്താന്‍ സീഡ് വിദ്യാര്‍ത്ഥിക്കൂട്ടം

Posted By : tcradmin On 1st July 2015


ആളൂര്‍: ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആളൂര്‍ ഹെല്‍ത്ത് സെന്ററുമായി സഹകരിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ക്ലോറിന്‍ തളിച്ച് ശുചീകരിക്കുന്ന പ്രവര്‍ത്തനം തുടങ്ങി.
മഴക്കാലങ്ങളില്‍ കിണറുകളിലെ വെള്ളം കൂടുതല്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ കോളറ, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരാനുള്ള സാധ്യത ചെറുക്കാനാണ് ഉദ്യമം.
ആളൂര്‍ ഹെല്‍ത്ത് സെന്റര്‍ ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍ ആര്‍., എല്‍ദോസ്, കെ. ജോസഫ്, പ്രിയേഷ് കെ.എ. എന്നിവര്‍ പദ്ധതികളുമായി പൂര്‍ണ്ണമായി സഹകരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി അധ്യാപകരും അനധ്യാപകരും പി.ടി.എ.അംഗങ്ങളും ഹെല്‍ത്ത് സെന്ററുകളും വന്നതോടെ പ്രവര്‍ത്തനം പരിസരപ്രദേശത്തേക്കും വ്യാപിപ്പിച്ചു.