തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. സീസണ്‍വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് നിസാര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രാധാനാധ്യാപകന്‍ സി.എസ്. ലംബോധരന്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ. പ്രമോദ്, സീഡ് ക്ലബ്ബ് കണ്‍വീനര്‍ എം.കെ. ബീന, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ബാസ് കൈപ്പുറം എന്നിവര്‍ സംസാരിച്ചു.