പാലക്കാട്: ശതാബ്ദിയാഘോഷിക്കുന്ന വല്ലപ്പുഴ ഗവ. ഹൈസ്കൂളില്‍ 'നൂറാംവര്‍ഷം 100 മുരിങ്ങ' പദ്ധതിക്ക് തുടക്കമായി. സ്കൂളിലും പരിസരത്തുമായി 100 മുരിങ്ങക്കമ്പുകള് നട്ടുവളര്‍ത്തുന്നതാണ് പദ്ധതി. സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വല്ലപ്പുഴ കൃഷി ഓഫീസര്‍ ശരത്മോഹന്‍ മുരിങ്ങക്കമ്പ് നട്ട് ഉദ്ഘാടനംചെയ്തു. ഹൈസ്കൂള്‍ പ്രധാനാധ്യാപകന് മോഹന്‍കുമാര്‍, യു.പി. സ്കൂള്‍ പ്രധാനാധ്യാപിക മിനിഷെര്ലി, എസ്.എം.സി. ചെയര്മാന് കെ. മമ്മിഹാജി എന്നിവര്‍ പങ്കെടുത്തു.