അടയ്ക്കാപ്പുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

Posted By : pkdadmin On 30th June 2015


 അടയ്ക്കാപ്പുത്തൂര്‍: എയു.പി. സ്‌കൂളില്‍ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. അടയ്ക്കാപ്പുത്തൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനായ വി.ആര്‍. സന്ദീപ് തയ്യാറാക്കിയ ആയിരത്തിലധികം തൈകള്‍ സീഡംഗങ്ങളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
സ്‌കൂളിലെ കുട്ടികള്‍ക്കും തൊട്ടടുത്ത കുളക്കാട്, മാങ്ങോട്, പൊതി സ്‌കൂളുകളിലും വെള്ളിനേഴി പഞ്ചായത്ത് അടയ്ക്കാപ്പുത്തൂര്‍ ഓട്ടോസ്റ്റാന്‍ഡ് എന്നിവിടങ്ങളിലുമാണ് വിതരണം ചെയ്തത്.
വഴിവക്കില്‍ പുളിമരംനട്ട് വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹരിദാസനും സ്‌കൂള്‍വളപ്പില്‍ പ്ലാവിന്‍തൈ നട്ട് പ്രധാനാധ്യാപിക കെ. സരളയും പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
കുട്ടികള്‍ പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന്, പ്ലക്കാര്‍ഡുമേന്തി റാലി നടത്തി. ക്വിസ് മത്സരം, ഉപന്യാസമത്സരം എന്നിവയും നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേന്ദ്രന്‍, വി.ആര്‍. സന്ദീപ്, കെ. രജനി, സി.ആര്‍. രാജശ്രീ, എന്‍. ജനാര്‍ദനന്‍, കെ.ടി. ഉണ്ണിക്കൃഷ്ണന്‍, കെ. രാജീവ് എന്നിവര്‍ നേതൃത്വംനല്‍കി.