കറിവേപ്പിലസംരക്ഷണം എറ്റെടുത്ത് ചെമ്പ്ര സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍

Posted By : pkdadmin On 30th June 2015


 തിരുവേഗപ്പുറ: ലോക പരിസ്ഥിതിദിനത്തില്‍ ചെമ്പ്ര സി.യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കറിവേപ്പിലസംരക്ഷണം എറ്റെടുത്തു. വിഷരഹിതമായ കറിവേപ്പിലയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലും കറിവേപ്പില നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രധാനാധ്യാപിക വി.പി. ഉഷാദേവി തൈകളുെട വിതരണം നിര്‍വഹിച്ച് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.അരുണ്‍, എന്‍.എം. കിഷോര്‍, ജൗഹര്‍, ഷംസുദ്ദീന്‍, നൂര്‍മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.