തൃശ്ശൂര്‍: പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി സീഡ് ഏറ്റെടുക്കണമെന്ന് ശില്പശാലയില്‍ ക്ലാസ്സെടുത്ത ഡോ. എന്‍.സി. ഇന്ദുചൂഡന്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ കലവറയാണ് പശ്ചിമഘട്ടം. സമ്പന്നമായ ജൈവസമ്പത്ത് നശിക്കുന്നത് തടയാനാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇനി പിറക്കാനിരിക്കുന്ന തലമുറകളുടെകൂടി രക്ഷയ്ക്കായാണ് പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത്.
മരങ്ങളുംമറ്റും വെട്ടിക്കളഞ്ഞ് മുറ്റത്ത് ടൈല്‍സ് വിരിക്കുന്നത് ഏറ്റവും പ്രകൃതിവിരുദ്ധമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാകും.
സിലബസ്സിനു പുറത്തുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള അവസരമായി സീഡ് പ്രവര്‍ത്തനത്തെ കാണണമെന്ന് ഇന്ദുചൂഡന്‍ അധ്യാപകരോട് ആവശ്യപ്പെട്ടു.