ഭക്ഷണം പാഴാക്കല്‍ മഹാപാപം -സി.ആര്‍.വിജയനുണ്ണി

Posted By : ksdadmin On 26th June 2013


കണ്ണൂര്‍: ഏതുവസ്തുവും പാഴാക്കി കളയുന്നത് പാപമാണെന്നും ഭക്ഷണം പാഴാക്കുന്നത് മഹാപാപമാണെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സി.ആര്‍.വിജയനുണ്ണി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മാതൃഭൂമി 'സീഡി'ന്റെ അഞ്ചാംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിദിനപ്രതിജ്ഞയും വിജയനുണ്ണി ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫിലോ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സുരേന്ദ്ര മോഹന്‍ ഡി. വൃക്ഷത്തൈ വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.യു.മാത്യുക്കുട്ടി, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, പ്രത്യേക ലേഖകന്‍ ആര്‍.ഹരികുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.സീഡ് സ്‌കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാരായ ജീന വാമന്‍, ദീപ, മാതൃഭൂമി പ്രതിനിധികളായ പി.കെ.ജയരാജ്, ശരത്ത്, ചന്ദ്രശേഖരന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.