'സീഡി'ലൂടെ വിദ്യാര്ഥികള് ഉത്പാദിപ്പിക്കുന്ന പച്ചക്കറി
വില്ക്കാന് സൗകര്യമൊരുക്കുംഎസ്.ജയമോഹന്
മാതൃഭൂമി സീഡ് പദ്ധതിയുടെ ഏഴാം വര്‍ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
ശില്പശാലയില്‍ പങ്കെടുത്തവര്‍
അഞ്ചല്: 'മാതൃഭൂമി'യുടെ സീഡ് പദ്ധതിയിലൂടെ സ്‌കൂളുകളിലും വീടുകളിലുമായി വിദ്യാര്ഥികള് ഉത്പാദിപ്പിക്കുന്ന വിഷമില്ലാത്ത പച്ചക്കറി വില്ക്കുന്നതിന് ജില്ലാ പഞ്ചായത്ത് സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ് എസ്.ജയമോഹന് പറഞ്ഞു.
ഇത് നടപ്പാക്കുന്നതിലൂടെ കുട്ടികള്ക്ക് കൃഷിയിലൂടെ സമ്പാദ്യമെന്ന ആശയം യാഥാര്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഏഴാം വര്ഷത്തിലേക്ക് കടക്കുന്ന 'സീഡി'ന്റെ പ്രവര്ത്തനങ്ങള് വിശദീകരിക്കുന്നതിനായി പുനലൂര് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി അഞ്ചലില് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീഡ് പദ്ധതിയിലൂടെ കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി സ്‌കൂളിലെ സഹകരണ സംഘങ്ങളില് ശേഖരിക്കണമെന്ന് എസ്.ജയമോഹന് പറഞ്ഞു.
വരുന്ന ഓണത്തിന് ജില്ലയില് ജൈവപച്ചക്കറി ലഭ്യമാക്കുന്നതിനായി, ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറിവണ്ടി സ്‌കൂളിലെത്തി ഈ പച്ചക്കറികള് ശേഖരിക്കും.
ഇതിന്റെ വിലയായി ലഭിക്കുന്ന തുക അതത് വിദ്യാര്ഥികളുടെ അക്കൗണ്ടില് നിക്ഷേപിക്കുകയും സീഡ് പദ്ധതിയുടെ വാര്ഷികാഘോഷ വേളയില് ബോണസ് സഹിതം തുക കുട്ടികള്ക്ക് കൈമാറുകയും വേണം.
ഇത് കുട്ടികളില് കൃഷിയോടുള്ള ഇഷ്ടവും ആത്മവിശ്വാസവും വളര്ത്തുംസ്‌കൂള് അധികൃതരോട് അദ്ദേഹം നിര്‌ദ്ദേശിച്ചു. കുട്ടികള് ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഏറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ എല്ലാ സ്‌കൂളുകളിലും ഇക്കൊല്ലം തന്നെ സംവിധാനം ഒരുക്കുമെന്നും മറ്റു സ്‌കൂളുകളെയും ഇതിനായി പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജില്ലയിലാകമാനമായി നടപ്പാക്കുന്ന കിണര് റീച്ചാര്ജിങ് പദ്ധതിയില് സഹകരിക്കണമെന്ന് സീഡിന്റെ പ്രവര്ത്തകരായ അധ്യാപകരോടും വിദ്യാര്ഥികളോടും അദ്ദേഹം അഭ്യര്ഥിക്കുകയും ചെയ്തു.
മാതൃഭൂമിയുടെ കൊല്ലം റീജണല് മാനേജര് എന്.എസ്.വിനോദ്കുമാര് ആമുഖ പ്രഭാഷണം നടത്തി.
പ്രത്യേക ലേഖകന് സി.ഇ.വാസുദേവശര്മ അധ്യക്ഷനായി. ഫെഡറല് ബാങ്കിന്റെ അഞ്ചല് ശാഖയുടെ ചീഫ് മാനേജര് എ.അബ്ദുള് ജലീല്, പുനലൂര് ജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ.ആനന്ദകുമാര്, മാതൃഭൂമിയുടെ പുനലൂര് ലേഖകന് ടി.രഞ്ജുലാല് എന്നിവര് സംസാരിച്ചു.
പച്ചക്കറിക്കൃഷിയെക്കുറിച്ച് കൃഷി വകുപ്പിലെ മുന് െഡപ്യൂട്ടി ഡയറക്ടര് മോഹനചന്ദ്രനും സീഡിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് മാതൃഭൂമി പ്രതിനിധികളായ കെ.വൈ.ഷെഫീക്ക്, ഇ.കെ.പ്രകാശ്, ആര്.ജയചന്ദ്രന് എന്നിവരും ക്ലാസെടുത്തു.