സീഡ് കറിവേപ്പിലത്തോട്ടമൊരുക്കി മുള്ളൂര്‍ക്കര എന്‍.എസ്.എസ്.

Posted By : tcradmin On 18th June 2015


വടക്കാഞ്ചേരി : വിഷലിപ്തമായ മറുനാട്ടില്‍നിന്നുള്ള കറവേപ്പിലയെ പ്രതിരോധിക്കാന്‍ മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നൂറ് കറിവേപ്പില തൈകള്‍ നട്ടു.
വിദ്യാര്‍ത്ഥികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന തൈകള്‍ നട്ടാണ് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വടക്കാഞ്ചേരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി. മുരളി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ വി. മുരളീധരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. ഷീല, മലയാളം അദ്ധ്യാപിക വീണ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.