മാതൃഭൂമി സീഡ്: രജിസ്‌ട്രേഷന്‍ തുടങ്ങി

Posted By : idkadmin On 12th June 2015


 തൊടുപുഴ: കര്‍മ്മനിരതമായ ഏഴാംവര്‍ഷത്തിലാണ് മാതൃഭൂമി സീഡ്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്പ്‌മെന്റ്). വിദ്യാലയങ്ങള്‍ വഴി പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ സമൂഹമനസ്സിലെത്തിക്കുന്ന സീഡ്, ഹരിത സമൃദ്ധി തിരികെക്കൊണ്ടുവരാന്‍ പ്രാര്‍ത്ഥനയോടെ യത്‌നിക്കുന്ന വിദ്യാര്‍ഥികളുെടയും അധ്യാപകരുടെയും രക്ഷിതാക്കളുെടയും കൂട്ടായ്മയാണ്. 
ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ള എല്‍.പി.സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സീഡില്‍ അംഗമാകാന്‍ ഇക്കുറി സൗകര്യമൊരുക്കിയിട്ടുണ്ട്. 
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കാളികളാകാം. സ്‌കൂളുകളില്‍ സീഡിനെ നയിക്കുന്ന അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം അവസാനവാരം നടത്തും. തൊടുപുഴവിദ്യാഭ്യാസ ജില്ല ജൂണ്‍ 25ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍, കട്ടപ്പന വിദ്യാഭ്യാസജില്ല ജൂണ്‍ 23ന് കട്ടപ്പന സെന്റ് ജോര്‍ജ്എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നടക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക. 7736955835.